പുലിക്കുട്ടിശ്ശേരി : എസ്.എൻ.ഡി.പി യോ​ഗം 4372-ാം നമ്പർ പുലിക്കുട്ടിശ്ശേരി ശാഖയുടെ വാർഷിക പൊതുയോ​ഗം നാളെ രാവിലെ 11ന് ശാഖാ ഹാളിൽ നടക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ രാജീവ് അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ.എൻ രാജപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. തുടർന്ന് അനുശോചനം, ഭരണസമിതി തിര‍ഞ്ഞെടുപ്പ്. യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ, എം.വി സലിമോൻ എന്നിവർ പ്രസംഗിക്കും. പ്രസിഡ​ന്റ് എം.ആർ മണി സ്വാ​ഗതവും വൈസ് പ്രസിഡ​ന്റ് വി.വി സാബു നന്ദിയും അറിയിക്കും.