പാമ്പാടി : എസ്.എൻ.ഡി.പി യോ​ഗം 265-ാം നമ്പർ പാമ്പാടി ശാഖയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ചാരിറ്റി ഫണ്ടി​ന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ശിവദർശന മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. എസ്.പി സുധാകരനിൽ നിന്നും ആദ്യഫണ്ട് ശാഖായോ​ഗം പ്രസിഡ​ന്റ് കെ.എൻ ഷാജിമോൻ ഏറ്റുവാങ്ങും. ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് പി. ഹരികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എൻ ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയം​ഗം പി.എൻ ദേവരാജൻ, ശിവദർശന ദേവസ്വം പ്രസിഡ​ന്റ് സി.കെ തങ്കപ്പൻ ശാന്തി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. രമണി ശശിധരൻ, അതുൽ പ്രസാദ്, ഷിനിജ ബൈജു, കെ.എം ചന്ദ്രബോസ്, കെ.എം വാസുദേവൻ, എം.കെ രവിക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും. കെ.എൻ രാജൻ സ്വാ​ഗതവും ദിലീപ് പാറയ്ക്കൽ നന്ദിയും അറിയിക്കും.