മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനിൽ പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്സിന്‍റെ 49-ാ മത് ബാച്ച് "ഒരുക്കം 49" 12, 13 തീയതികളിൽ നൂതന ദൃശ്യ, ശ്രവ്യ, ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളോടെ മുണ്ടക്കയം സൗത്ത് 2431-ാം നമ്പർ കരിനിലം ശാഖാ ഹാളിൽ നടക്കും. കോഴ്സ് ചെയർമാൻ ലാലിറ്റ്.എസ്. തകടിയേലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്യും. വെള്ളൂർ ശക്തി ഭവനത്തിൽ പി.വി ശശിധരൻ രചിച്ച "സന്തുഷ്ട ദാമ്പത്യത്തിന്റെ മനസ്സൊരുക്കം " പുസ്തകത്തിന്റെ പ്രകാശനം കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് നിർവഹിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പി.വി.ശശിധരൻ, ഡോ.രഞ്ജി ഐസക്, എം.ജി മണി, കെ.ജി സതീഷ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. യൂണിയൻ പ്രസിഡന്റ് അഡ്വ.പി.ജീരാജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി. അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ സി.എൻ മോഹനൻ, എ.കെ രാജപ്പൻ, പി.എ.വിശ്വംഭരൻ, എം.കെ ഷിനു, കെ. എസ്.രാജേഷ്, വനിതാസംഘം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് അരുണാ ബാബു, യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ എം.വി.ശ്രീകാന്ത്, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എം മജേഷ്, കോഴ്സ് കൺവീനർ പി.വി ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. 13 ന് നടക്കുന്ന സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ശാഖാ സെക്രട്ടറിമാർ വഴി പേര് രജിസ്റ്റർ ചെയ്യണം.