കോട്ടയം: ഇന്നലെ പെയ്ത കനത്ത മഴയിൽ നഗരം വെള്ളത്തിലായി. കോട്ടയം മാർക്കറ്റ് മുതൽ നാഗമ്പടം വരെയുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം മുട്ടറ്റം വെള്ളമായിരുന്നു.
ഇന്നലെ മൂന്നോടെ ആരംഭിച്ച മഴ അഞ്ചരയോടെയാണ് അവസാനിച്ചത്. ഓടകൾ നിറഞ്ഞൊഴുകിയതോടെ ചെറു വഴികൾ ഉൾപ്പെടെ വെള്ളത്തിലായി. കാനയിലൂടെയുള്ള ഒഴുക്ക് നിലച്ചതോടെ റോഡിൽ വെള്ളം കെട്ടി നിന്നു. സ്കൂൾ വിട്ടു വന്ന സമയമായതിനാൽ വിദ്യാർത്ഥികളടക്കം ബുദ്ധിമുട്ടിയാണ് റോഡിലൂടെ നടന്നത്. ഇരുചക്ര വാഹനയാത്രക്കാരും വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റു, നാഗമ്പടത്തിന് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം അപ്രതീക്ഷിതമായാണ് വെള്ളക്കെട്ടുണ്ടായത്. ശ്രീനിവാസ് അയ്യർ റോഡ്, ടി.ബി, നാഗമ്പടവും പരിസരവും എസ്.എച്ച്.മൗണ്ട് ഭാഗം എന്നിവിടങ്ങളിലും വെള്ളക്കെട്ടായിരുന്നു.