പ്രവിത്താനം : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങൾക്ക് സഹായധനം അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ പഞ്ചായത്തുകളിലെ കുടുംബശ്രീ ചെയർപേഴ്‌സൺമാരുടെയും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരുടെയും സംയുക്ത യോഗം ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ മാരായ പ്രശാന്ത് ശിവൻ, പ്രകാശ് ബി നായർ , പാർവതി പരമേശ്വരൻ , സി.ഡി.എസ്. ചെയർപേഴ്‌സൺ മാരായ സിന്ധു പ്രദീപ് (ഭരണങ്ങാനം)പുഷ്പാ റെജി (കടനാട്) ശ്രീലത കെ.ബി (മീനച്ചിൽ) ബിന്ദു ഗിരീഷ് (കരൂർ) സ്വപ്ന രമേശ്, കമലകുട്ടി രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.