കോട്ടയം: കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അലങ്കാര പന്തലുകളുടെ കാൽനാട്ട് കർമ്മം ഇന്ന് രാവിലെ 10.30 നും 11 നും മദ്ധ്യേ കിഴക്കെ നടയിലുള്ള ആലിൻചുവട്ടിൽ ദേവസ്വം ഭരണാധികാരി സി.എൻ. ശങ്കരൻ നമ്പൂതിരി നിർവ്വഹിക്കും. കാൽനാട്ട് കർമ്മത്തിനുള്ള കവുങ്ങ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9ന് സംക്രാന്തി വിളക്ക മ്പലത്തിൽ നിന്നും ആരംഭിക്കും. ഉത്സവ നോട്ടീസ് പ്രകാശനം എസ്. മുരളീധരൻ നിർവഹിക്കും തുടർന്ന് തിരുവുത്സവത്തിന്റെ ഫണ്ട് പിരിവ്ഉദ്ഘാടനം ഡോ. ശ്രീധരൻ നിർവ്വഹിക്കും. 29 മുതൽ ഡിസംബർ എട്ടുവരെയാണ് ഉത്സവം. ഡിസംബർ 7 ന് ആണ് പ്രസിദ്ധമായ തൃക്കാർത്തിക