ചിങ്ങവനം : വാഹനം ഓവർടേക്ക് ചെയ്തതിലുള്ള വിരോധം മൂലം സഹോദരങ്ങളെ ആക്രമിച്ച കേസിൽ കാവാലം പന്ത്രണ്ടിൽചിറ സുധീഷ് (26), വഴിച്ചിറ പ്രവീൺ (21) എന്നിവരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. മോസ്കോ കവലയിൽ വെച്ച് കുറിച്ചി സ്വദേശികളായ സിജു, സജി എന്നിവരെയാണ് ആക്രമിച്ചത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.