കോട്ടയം : പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളിയുടെ മനസ്സിൽ മായാത്ത ചിത്രങ്ങൾ വരച്ചുചേർത്ത വ്യക്തിയാണ് വയലാറെന്ന് ഡോ.മനോജ് പരാശക്തി പറഞ്ഞു. തപസ്യ കലാസാഹിത്യവേദി കോട്ടയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുനക്കര വി.എച്ച്.പി ഹാളിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ സംസ്ഥാന സമിതി അംഗം പി.ജി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് സുരേന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എൻ. ശ്രീനിവാസൻ, ജില്ലാ ട്രഷറർ സുരേന്ദ്രകമ്മത്ത്, തോറ്റംപാട്ട് കലാകാരൻ പ്രസാദ് പി.കെ എന്നിവർ സംസാരിച്ചു. റെജി നാരായണൻ, മഹാദേവൻ എൻ, സുരേഷ് ബാബു എന്നിവർ വയലാർ ഗാനങ്ങൾ ആലപിച്ചു.