
കോട്ടയം . തലപ്പലം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ഹിയറിംഗ് എയ്ഡ്, വാക്കർ, വീൽ ചെയർ എന്നിവയാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുക. ക്യാമ്പിൽ 70 പേർ രജിസ്റ്റർ ചെയ്തു. ഒന്നര മാസത്തിനകം ഉപകരണങ്ങൾ വിതരണം ചെയ്യും. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ കെ ബിജു, ഐസിഡിഎസ് സൂപ്പർവൈസർ ആർ രശ്മി, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.