കൊച്ചി: പൊന്നുരുന്നിയിലെ ലേഡീസ് ഹോസ്റ്റൽ മുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൂഞ്ഞാർ തെക്കേക്കര ഉറുമ്പിൻ വീട്ടിൽ ആതിര ചന്ദ്രനാണ് (30) മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കൊച്ചിയിലെ ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയാണ് ആതിരയെന്ന് പൊലീസ് പറഞ്ഞു. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.