vechoor

വെച്ചൂർ . ലഹരിയുടെ പിടിയിൽ നിന്ന് വിദ്യാർത്ഥികളെയും യുവാക്കളെയും മോചിപ്പിക്കുന്നതിനായി വെച്ചൂർ പഞ്ചായത്തും വൈക്കം ജനമൈത്രി പൊലീസും സംയുക്തമായി ബോധവത്ക്കരണ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് പി ആർ ഒ ടി ആർ മോഹനൻ ക്ലാസ് നയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി കെ മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാജു, ആൻസി തങ്കച്ചൻ, എ എസ് ഐ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.