കോട്ടയം : ശബരിമല തീർത്ഥാടന കാലത്ത് സർക്കാർ വകുപ്പുകൾ നടത്തി വരുന്ന ഒരുക്കങ്ങൾ സമയാധിഷ്ഠിതമായി നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഏകദിന ഉപവാസം നടത്തി. ഗാന്ധി സ്‌ക്വയറിൽ ബി.ജെ.പി ദേശീയസമിതി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ജി.രാമൻ നായർ ഉദ്ഘാടനം ചെയ്തു. തീർത്ഥാടകരുടെ ആരോഗ്യപരിപാലനത്തിന് അനിവാര്യമായ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നില്ലെന്ന് ലിജിൻ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ ബി.രാധാകൃഷ്ണ മേനോൻ, കെ.ജി.രാജ്‌മോഹൻ, കെ.ഗുപ്തൻ, തോമസ് ജോൺ, പി.കെ.രവീന്ദ്രൻ, മേഖല പ്രസിഡന്റ് എൻ. ഹരി, മേഖല വൈസ് പ്രസിഡന്റുമാരായ ടി.എൻ. ഹരികുമാർ, എൻ.പി. കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.പി. ഭുവനേഷ്, എം.ആർ. അനിൽകുമാർ, റീബ വർക്കി തുടങ്ങിയവർ പങ്കെടുത്തു.