job

ഏറ്റുമാനൂർ . ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും ഏറ്റുമാനൂരപ്പൻ കോളേജിന്റെയും ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ദിശ 2022 തൊഴിൽ മേള നടത്തി. ഏറ്റു മാനൂരപ്പൻ കോളേജ് കാമ്പസിൽ സംഘടിപ്പിച്ച തൊഴിൽമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഹേമന്ത് കുമാർ അദ്ധ്യക്ഷനായിരുന്നു. എംപ്ലോയബിലിറ്റി സെന്റർ ഹെഡ് പി ടി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല എംപ്ലോയ്‌മെന്റ് ഓഫീസർ എ ആർ അജിത്ത്,ഗ്രാമപഞ്ചായത്ത് അംഗം രജിത ഹരികുമാർ, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പി ബി അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.