കടുത്തുരുത്തി : ഹോൺ അടിച്ചതിലുള്ള വിരോധം മൂലം ബൈക്കിൽ എത്തിയ യുവാവിനെ ആക്രമിച്ച കേസിൽ കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംതലയിൽ അമൽ (25), സഹോദരനായ അഖിൽ (21), പൂഴിക്കോൽ കൊടുംതലയിൽ അനീഷ് (42) എന്നിവരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൂഴിക്കോൽ അംഗനവാടിക്ക് സമീപം ബൈക്കിൽ വരികയായിരുന്ന അനീഷ് ഗോപിയെയാണ് ആക്രമിച്ചത്. പ്രതികൾ അനീഷിന്റെ വാഹനത്തിന് മുന്നിൽ തടസം നിന്നപ്പോൾ തുടർച്ചയായി ഹോണടിച്ചതിലുള്ള വിരോധം മൂലം ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.