roopesh

കുമരകം: ലണ്ടനിൽ 7 മുതൽ 9 നടക്കുന്ന വേൾഡ് ട്രാവൽ മാർക്കറ്റിലെ പാനലിൽ സംസാരിക്കാൻ കേരള ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷൻ കോഓർഡിനേറ്റർ കെ.രൂപേഷ് കുമാറിന് ക്ഷണം ലഭിച്ചു. ഇന്ത്യയിൽ നിന്നാദ്യമായി വേൾഡ് ട്രാവൽ മാർക്കറ്റ് ഗ്ലോബൽ അവാർഡ് ജൂറി അംഗമായും 2021 ൽ രൂപേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 50 ലോക സുസ്ഥിര ടൂറിസം ചാമ്പ്യന്മാരിൽ ഒരാളായി 2019 ൽ തെരഞ്ഞെടുക്കപ്പെട്ട രൂപേഷ് കുമാർ 15 വർഷമായി ഈ രംഗത്തെ ഇന്ത്യൻ സാന്നിദ്ധ്യമാണ്. വേൾഡ് ട്രാവൽ മാർട്ട് ലണ്ടനിലും വേൾഡ് ട്രാവൽ മാർക്കറ്റ് ആഫ്രിക്കയിലും രൂപേഷ് കുമാർ പ്രസംഗിച്ചിട്ടുണ്ട്.