fish

കുമരകം. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ, കക്കാസങ്കേതങ്ങളിൽ വിത്ത് നിക്ഷേപിച്ചു. അയ്മനം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേമ്പനാട്ടുകാലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സബിത പ്രേംജി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് കരിമഠം അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും മൂലം മത്സ്യ സമ്പത്ത് കുറയുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് ഉൾനാടൻ ജലാശയങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, പഞ്ചായത്ത് അംഗം മിനി ബിജു, വൈക്കം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കണ്ണൻ പി, ഫിഷറീസ് കോഒാഡിനേറ്റർ കെ ബി ലിജീഷ് എന്നിവർ പങ്കെടുത്തു.