
കോട്ടയം. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ കോട്ടയം ജില്ലാ ഘടകം സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലിയായ 'അകലാം, അകറ്റാം' ഗാന്ധി സ്ക്വയറിൽ കോട്ടയം സബ് കളക്ടർ സഫ്ന നസറുദ്ദിൻ ഫ്ളാഗ് ഓഫ് ചെയ്തു. എക്സെസ് എസ്.ഐ ചെറിയാൻ മുഖ്യാതിഥിയായിരുന്നു. ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച റാലി അടിച്ചിറ ഡക്കാത്തലൂണിൽ സമാപിച്ചു. സൈക്കിൾ റാലി പൂർത്തികരിച്ചവർക്കുള്ള സമ്മാനദാനം നാഷണൽ എൻ.ജി.ഒ ഫെഡറേഷൻ സംസ്ഥാന കോഒാർഡിനേറ്റർ നിഷ സ്നേഹക്കൂട്, നജീബ് കാഞ്ഞിരപ്പള്ളി, ഡോ.അഭിജിത്ത് കർമ്മ, ശ്രീവല്ലഭസേനൻ, അനുരാജ് ബി.കെ, ഇടുക്കി ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുനിൽ സുരേന്ദ്രൻ എന്നിവർ നിർവ്വഹിച്ചു.