volly

അരുവിത്തുറ. അരുവിത്തുറ വോളി ഇന്ന് സെന്റ് ജോർജ് കോളേജ് സ്‌റ്റേഡിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് കോലഞ്ചേരി, ബി.പി.സി പിറവം, സി എം.എസ് കോട്ടയം, സെന്റ് പീറ്റേഴ്സ് കോലഞ്ചേരി, സെന്റ് സ്റ്റീഫൻസ് പത്തനാപുരം, ക്രൈസ്റ്റ് ഇരിങ്ങാലക്കുട, എസ്.എച്ച് തേവര, സെന്റ് തോമസ് പാലാ, സെന്റ് ജോർജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെന്റ് പീറ്റേഴ്സ് പത്തനാപുരം, അസംപ്ഷൻ ചങ്ങനാശ്ശേരി, സെന്റ് സേവ്യേഴ്സ് ആലുവാ, അൽഫോൻസാ പാലാ എന്നീ ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും. മാണി സി കാപ്പൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും.