ചങ്ങനാശേരി : ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള റവന്യൂ ടവറിനു ചുറ്റുമുള്ള വെള്ളക്കെട്ടൊഴിവാക്കി ഇന്റർലോക്ക് ടൈലിട്ട് മനോഹരമാക്കാനും പാർക്കിങ് ബുദ്ധിമുട്ട് ഒഴിവാക്കാനും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചു. നിർമ്മാണ ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. വർഷങ്ങളായി താറുമാറായി കിടന്ന പാർക്കിംഗ് ഏരിയയുടെ നവീകരണം ഉദ്യോഗസ്ഥർക്കും, പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സന്ധ്യ മനോജ് അദ്ധ്യക്ഷത വഹിച്ചു. നിരവധി ആളുകളാണ് ദിവസേന വിവിധ ആവശ്യങ്ങൾക്കായി റവന്യൂ ടവറിൽ എത്തുന്നത്.