എലിക്കുളം: 12 ലക്ഷം രൂപ അനുവദിച്ചിട്ടും ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ അഞ്ചാംമൈൽമൂഴിക്കാട് റോഡ് ടാറിംഗ് വൈകുന്നു. എലിക്കുളം പഞ്ചായത്തിലെ ചാത്തമല എസ്.സി കോളനി നിവാസികളുടെ സഞ്ചാരമാർഗമായ റോഡിനു മുമ്പ് മൂന്നുതവണ എസ്.സി ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തുന്നതിന് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സർട്ടിഫിക്കറ്റ് നിഷേധിച്ചതാണ് ടാറിംഗ് തടസത്തിന് കാരണം.