കല്ലറ : 2022 23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് സ്‌കൂളുകളിലേക്കുള്ള പഠന ഉപകരണങ്ങളുടെയും ഫർണിച്ചറിന്റെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ നിർവഹിച്ചു. നാല് ലക്ഷം രൂപ മുടക്കി ഓഫീസ് ടേബിൾ, സ്റ്റീൽ അലമാര, സ്റ്റീൽ ഷെൽഫ്, കസേരകൾ, വൈറ്റ് ബോർഡുകൾ, കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, ഫാനുകൾ, സ്‌കൂൾ പാചകപ്പുരകൾക്കും ആവശ്യമായ പാത്രങ്ങൾ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബൈജു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.കെ.ശശികുമാർ, മിനി ജോസ്, പഞ്ചായത്ത് അംഗങ്ങളായ ലീല ബേബി, അമ്പിളി ബിനീഷ്, മിനി അഗസ്റ്റിൻ, ഉഷ റെജിമോൻ, നിർവഹണ ഉദ്യോഗസ്ഥ ടെസ്സി എന്നിവർ പങ്കെടുത്തു.