പൊൻകുന്നം : കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന മയക്കുമരുന്നിനെതിരെയുള്ള മോചന ജ്വാല പരിപാടിക്ക് ചിറക്കടവ് മണ്ഡലം കമ്മിറ്റി തുടക്കം കുറിച്ചു. കവി പി.മധു ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപറമ്പിലിന് ലഘുലേഖ കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി പാമ്പൂരി,അഡ്വ. സുമേഷ് ആൻഡ്രൂസ്, ഗ്രാമപഞ്ചായത്ത് അംഗം കെ.എ.എബ്രഹാം, ഫിനോ പുതുപ്പറമ്പിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ.ബി.പിള്ള, ജോബി അയലൂപറമ്പിൽ, ജെയിംസ് ഇലവനാപാറ, ആൻഡ്രൂ വി.സുമേഷ് എന്നിവർ നേതൃത്വം നൽകി.