തൃക്കൊടിത്താനം : യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പായിപ്പാട് നാലുകോടി പോന്നുചിറ കരുകതറ രാഹുൽ കെ.ആർ (24) നെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന് ശേഷം കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. രാഹുലിനെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. എസ്.എച്ച്.ഒ അജീബ് ഇ, എ.എസ്.ഐ സാൻജോ, സി.പി.ഒമാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.