
ഈരാറ്റുപേട്ട. മോഷണ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പുത്തൻപുരയ്ക്കൽ അഫ്സലിന്റെ (24) ജാമ്യം റദ്ദാക്കി. 2017 ൽ പാലാ സ്റ്റേഷനിൽ മോഷണ കേസിൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാളെ വീണ്ടും സമാനമായ കേസിൽ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പാലാ സ്റ്റേഷൻ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ജാമ്യം റദ്ദാക്കുകയുമായിരുന്നു. നിലവിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് ഈ നടപടി.