പാറത്തോട് : എസ്.എൻ.ഡി.പി യോഗം 1496 ാം നമ്പർ പാലപ്ര ശാഖയിലെ 787ാം നമ്പർ യൂത്ത്മൂവ്‌മെന്റ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഹൈറേഞ്ച് യൂണിയൻ കൺവീനർ വിനോദ് പാലപ്ര ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് ചെയർമാൻ എം.വി.ശ്രീകാന്ത് അദ്ധ്യഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പ്രകാശ് പാറശ്ശേരി, അഖിൽനാഥ്, ശോഭ വേണു, അനിതാമോൾ, മഹേഷ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു. രതീഷ് പള്ളിക്കുന്നേൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.