പെരുവ : ധാർമ്മിക മൂല്യങ്ങളിലൂന്നിയുള്ള സത്യാധിഷ്ഠിത കുടുംബ ജീവിതത്തിലൂടെ മാത്രമേ ശ്രേഷ്ഠമായ സമൂഹസൃഷ്ടി സാദ്ധ്യമാകൂവെന്നും ഇതിനാവശ്യമായ മാതൃകാപരമായ പരിശീലനം പുത്തൻതലമുറയ്ക്ക് നൽകാൻ നമുക്ക് സാധിക്കണമെന്നും വൈക്കം ശ്രീമഹാദേവ കോളേജ് ഡയറക്ടറും എൻ.എസ്.എസ് യൂണിയൻ ഭരണ സമിതി അംഗവുമായ പി.ജി.എം നായർ കാരിക്കോട് അഭിപ്രായപ്പെട്ടു. താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയന്റെയും മുടക്കാരി വനിതാസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് എക്‌സൈസ് കമ്മിഷണർ ടി.എ.അശോക് കുമാർ ക്ലാസ് നയിച്ചു. വനിതാ യൂണിയൻ പ്രസിഡന്റ് കെ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഇ എൻ ശിവദാസൻ, വി.കെ.ശ്രീകുമാർ, കെ.എം.നാരായണൻ നായർ, ഇന്ദു സൂരജ്, രവീന്ദ്രൻ നായർ, അനുപമ, ഗൗരി കൃഷ്ണ, രമാദേവി, സിന്ധു ദേവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ സെമിനാറിന്റെ ഉദ്ഘാടനം യൂണിയൻ ഭരണ സമതി അംഗം പി.ജി.എം നായർ കാരിക്കോട് നിർവഹിക്കുന്നു