കോട്ടയം : മത്സ്യഫെഡ് അദാലത്ത് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി ജില്ലയിൽ തീർപ്പാക്കിയത് 87 അപേക്ഷകൾ. മത്സ്യ തൊഴിലാളി ക്ഷേമത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച വിവിധ വായ്പാ പദ്ധതികളുടെ കുടിശ്ശിക തുക തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. വൈക്കം മുൻസിപ്പൽ ജി ടെക് ഹാളിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ഭരണ സമിതി അംഗം ശ്രീവിദ്യാ സുമോദ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.