കോട്ടയം : വിലക്കയറ്റം, പി.പി.ഇ കിറ്റ് അഴിമതി, ആഭ്യന്തര വകുപ്പിന്റെ തകർച്ച, പിൻവാതിൽ നിയമനം തുടങ്ങി വിവിധ വിഷയങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണയും പട്ടിണി സമരവും നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമതിയംഗം ജെജി പാലക്കാടി, ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺ മാർക്കോസ്, മാടപ്പാട്ട് ഗൗരി ശങ്കർ, അൻസു സണ്ണി, മീവൽ ഷിനു, വിനീത അന്ന തുടങ്ങിയവർ സംസാരിച്ചു.