കുടയംപടി : എസ്.എൻ.ഡി.പി യോഗം 37-ാം നമ്പർ മര്യാത്തുരുത്ത് ശാഖ വനിതാസംഘം മുൻ പ്രസി‌ഡന്റ്,​ ടി.കെ. മാധവൻ കുടുംബയോഗം കൺവീനർ,​ ശ്രീനാരായണ ധർമ്മ പ്രചാരക എന്നീ നിലകളിൽ പ്രവർത്തിച്ച വിജയമ്മ രാഘവന്റെ അനുസ്‌മരണം ശാഖാ പ്രസിഡന്റ് കെ.കെ. മോഹനൻ കണ്ണാറയുടെ അദ്ധ്യക്ഷതയിൽ പുത്തൻപുരയിൽ കെ.എൻ.സുരേഷ് കുമാറിന്റെ വസതിയിൽ നടന്നു. യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം കേന്ദ്രസമിതിയംഗം ഷീലാ മോഹനൻ,​ വനിതാസംഘം പ്രസി‌ഡന്റ് ഓമന പ്രദീപ്,​ ലതിയമ്മ സത്യപ്പൻ,​ ശാഖാ മുൻ ഭരണസമിതിയംഗങ്ങളായ ടി.കെ.സുരേന്ദ്രൻ,​ ടി.എൻ.സുരേഷ്,​ പി.ജി.മനോജ്,​ രാജേന്ദ്രപ്രസാദ് ടി.എസ് എന്നിവർ സംസാരിച്ചു. കുടുംബയോഗം ജോയിന്റ് കൺവീനർ സുരേഷ് ബാബു സ്വാഗതവും, ടി.കെ. സുരേഷ് നന്ദിയും പറഞ്ഞു.