എലിക്കുളം: പഞ്ചായത്തിന്റെ കേരളോത്സവത്തിന് കലാകായിക മത്സരങ്ങൾ 12, 13 തീയതികളിലും സാംസ്‌കാരിക ഘോഷയാത്ര 20നും നടക്കും. കലാകായിക മത്സരങ്ങൾ ഇളങ്ങുളം ശാസ്താ ദേവസ്വം ഓഡിറ്റോറിയം, വഞ്ചിമല പബ്ലിക് ലൈബ്രറി, പനമറ്റം ദേശീയ വായനശാല, ഇളങ്ങുളം ദേവസ്വം മൈതാനം, സെന്റ് മേരീസ് എച്ച്.എസ്.മൈതാനം, ഉരുളികുന്നം പഞ്ചായത്ത് സ്റ്റേഡിയം, കൊപ്രാക്കളം പതിയിൽ മൈതാനം, അമ്പലവയൽ കോക്കാട്ട് നാച്ചുറൽ സ്വിമ്മിംഗ് വേ, കൂരാലി എന്നിവിടങ്ങളിൽ നടക്കും. 15 മുതൽ 40 വയസുവരെയുള്ളവർക്കാണ് മത്സരം. 40 വയസിന് മുകളിലുള്ളവർക്ക് പ്രദർശന കലാമത്സരമുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 10 വരെ പേര് നൽകാം.