തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 221ാം നമ്പർ അടിയം ശാഖയുടേയും പോഷക സംഘടനകളുടെയും തൊടുപുഴ ഫാത്തിമ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രഘുവരൻ വഞ്ചിപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ കൊച്ചുപുരക്കൽ, അജീഷ് കാലായിൽ, ജിനൻ ചരുവിൽ,സുമാ ചന്ദ്രൻ, സലിജ അനിൽകുമാർ, യദു കൃഷ്ണൻ കൂരാപ്പള്ളിൽ, അയനാ ചന്ദ്രൻ, അക്ഷര കുഞ്ഞുമോൻ, ശാഖാ സെക്രട്ടറി വി.എം.വിജയൻ തുടങ്ങിയവർ സംസാരിച്ചു. നേത്രരോഗ വിദഗ്ദ്ധൻ ഡോ.ഫിറോസ് ഖാൻ ക്യാമ്പിന് നേതൃത്വം നൽകി