
വെള്ളൂർ . ഇറുമ്പയം ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുനരാരംഭിച്ച മത്സര പരീക്ഷാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിത കുമാർ നിർവഹിച്ചു. എം ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ അജിത് ജെയിംസ് ജോസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. ലൈബ്രറി പ്രസിഡന്റ് ജി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി കെ ഗോപി , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ അനിൽ, വാർഡ് അംഗങ്ങളായ കെ എസ് സച്ചിൻ , രാധാമണി മോഹനൻ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് പി എം സുനിൽകുമാർ സ്വാഗതവും, സെക്രട്ടറി ഒ കെ മോഹനൻ നന്ദിയും പറഞ്ഞു.