പുതുപ്പള്ളി: ശ്രീനാരായണ സെൻട്രൽ സ്‌കൂളിൽ കേരളപ്പിറവി ദിനാഘോഷവും സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് ഉദ്ഘാടനവും നടന്നു. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ റാലിയും ഫ്‌ളാഷ് മോബും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള തെരുവ് നാടകവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. സ്‌കൂളിലെ സിവിൽ സർവീസ് കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം ജില്ല അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് നിർവഹിച്ചു. സ്‌കൂൾ ചെയർമാൻ ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ സെക്രട്ടറി ഷിബു നാലുന്നാക്കൽ, സ്‌കൂൾ മാനേജർ അസ്സീം വി.പണിക്കർ, സ്‌കൂൾ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്‌കൂൾ ട്രഷറർ പി.എം ഷിബുലാൽ, പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ വി. ജിനു, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പി.ടി ബൈജു, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ സി.പി രാരിച്ചൻ, സ്‌കൂൾ പ്രിൻസിപ്പാൾ ശാലിനി കെ.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.