ഉല്ലല : എസ്.എൻ.ഡി.പി യോഗം 118-ാം നമ്പർ കൊതവറ ശാഖയിലെ 22-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും.

രാവിലെ 10 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.വി.ഷാജി വെട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.പി.സെൻ പ്രതിഷ്ഠാ വാർഷിക സന്ദേശം നൽകും. യോഗം അസി.സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി ഷീല ഷിബു സ്വാഗതവും വൈസ് പ്രസിഡന്റ് പി.എസ്.കരുണാകരൻ നന്ദിയും പറയും,.