
കോട്ടയം : സാമ്പത്തിക സംവരണത്തിന് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എന്നാൽ സാമുദായിക സംവരണത്തിൽ കുറവ് ഉണ്ടാകരുത്. ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ തലത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മേയറുടെ കത്ത് ഗുരുതരമായ സംഭവമാണ്. ഒരു പെൺകുട്ടിയെ പാവയാക്കി ഇരുത്തി പാർട്ടിയാണ് കാര്യങ്ങൾ നടത്തുന്നത്.