jos

കോട്ടയം . രണ്ട് ദൃശ്യമാദ്ധ്യമങ്ങളെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർദ്ദേശിച്ച ഗവർണറുടെ നടപടി സ്വന്തം രാഷ്ട്രീയ യജമാനന്മാരോടുള്ള ഭക്തി നേടാനാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി ആരോപിച്ചു. മാദ്ധ്യമങ്ങളെ വിലക്കാൻ ഗവർണർ കേരളത്തിന്റെ രാജാവല്ല. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട ഭരണഘടന പദവിയിലിരുന്ന് മാദ്ധ്യമങ്ങളെ പുറത്താക്കുന്നത് എല്ലാ സീമകളും ലംഘിച്ച പ്രവർത്തിയാണ്. കൈരളി, മീഡിയ വണ്‍ ചാനലുകളോട് സംസാരിക്കില്ലെന്നും ഇരു ചാനലിന്റെയും പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ ലക്ഷൃത്തോടെയാണ്. ഉന്നതമായ ഭരണഘടന പദവിയിലിരുന്ന് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.