
ഏറ്റുമാനൂർ . സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധി സാമൂഹിക വിള്ളലുകൾക്ക് ഇടവരുത്തുമെന്ന് കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ജില്ല കൺവെൻഷൻ ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പിന്നാക്കാവസ്ഥയും സാമ്പത്തിക പിന്നാക്കാവസ്ഥയും ഉൾച്ചേർക്കുന്നതും, സംവരണം കൊണ്ട് പരിഹരിക്കാൻ ശ്രമിക്കുന്നതും യുക്തിരഹിതമാണ്. സാമൂഹിക പദവിയുള്ളവർക്കാണ് ഇപ്പോഴത്തെ വിധിയിലൂടെ പരിരക്ഷ ലഭിക്കുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് എ സനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സാബു കരിശ്ശേരി, ആർ.വിജയകുമാർ, എൻ ബിജു, അഖിൽ കെ ദാമോദരൻ, അനിൽ അമര, കെ കെ കൃഷ്ണകുമാർ, മനോജ് കൊട്ടാരം, അജിത്ത് കല്ലറ, കെ യു അനിൽ, ലതികസജീവ് തുടങ്ങിയവർ സംസാരിച്ചു.