vayo

കോട്ടയം . ലോക വയോജന സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി കായികമേള സംഘടിപ്പിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു ഉദ്ഘാടനം ചെയ്തു. 500 മീറ്റർ നടത്തം, കസേരകളി, നാരങ്ങാ സ്പൂൺ എന്നീ ഇനങ്ങളിലാണ് മത്സരം നടത്തിയത്. 20 പേർ പങ്കെടുത്തു. അകലക്കുന്നം സെന്റ് അലോഷ്യസ് സ്‌കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബെറ്റി റോയ് അദ്ധ്യക്ഷത വഹിച്ചു. രാജശേഖരൻ നായർ, ബിജി സി ലൂക്ക്, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.