
ഏറ്റുമാനൂർ . മാന്നാനം സർവീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിതം 12 ശതമാനമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പത്തു ശതമാനമായിരുന്നു ലാഭവിഹിതം. ബാങ്കിന്റെ സുവർണ ജൂബിലി ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജോയി, ഭരണസമിതി അംഗങ്ങളായ കെ ടി ഗോപി, പി കെ കുട്ടപ്പൻ മാസ്റ്റർ, ഷൈജു തെക്കുംചേരി, ഷിനോ മാത്യു, ടേഴ്‌സി ജോസ്, അജിത അജിത്കുമാർ, ജേക്കബ് തോമസ്, സെബിൻ മാത്യു, സെക്രട്ടറി എബി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്തു.