
പതിവ് തെറ്റിയില്ല. അധികൃതരുടെ അനാസ്ഥ കാരണം പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കിൽ തന്നെ ഓട്ടമത്സരങ്ങൾ നടന്നു. 2016ൽ നിർമ്മാണം പൂർത്തിയാക്കിയ പാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ അവസ്ഥ പരിതാപകരമാണ്. 100 മീറ്റർ ഓട്ടമത്സരം നടക്കുന്ന ഭാഗത്താണ് കൂടുതൽ തകർച്ച. ജില്ലാ കായികമേള നടക്കുന്ന ട്രാക്ക് നവീകരിക്കാൻ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് കായികതാരങ്ങളും പരിശീലകരും പറയുന്നു.