കോട്ടയം: ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ശങ്കർ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ ബിജു അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് ജെ.ബാബു മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. സമിതി ജില്ലാ സെക്രട്ടറി എ.അനീഷ് കുമാർ, ജില്ലാ ട്രഷറർ കെ.എസ് രതീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ ചന്ദ്രബാബു എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.