കോട്ടയം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പൂഞ്ഞാർ നടുഭാഗം മണ്ഡപത്തിപ്പാറ തേയിലക്കാട്ടിൽ വീട്ടിൽ യൂസഫ് (41) നെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അഞ്ചോടെ മറ്റക്കാട് ടർഫിന്റെ സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ജംഷാദിനെയാണ് ഓട്ടോറിക്ഷയിലെത്തി വാക്കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. ജംഷാദിന്റെ പിതാവുമായി യൂസഫിന് മുൻവൈരാഗ്യമുണ്ടായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയ ഇയാളെ പാതാമ്പുഴയിൽ നിന്നാണ് പിടികൂടിയത്.