വൈക്കം : ലോട്ടറി മേഖലയെ സർക്കാർ പലവിധത്തിലും അവഗണിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.

ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി വൈക്കം നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ആദരിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി മനോജ് ഐഡന്റി​റ്റി കാർഡ് വിതരണം നടത്തി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി പ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. നന്തിയോട് ബഷീർ, ജെയ്‌ജോൺ പേരയിൽ, അഡ്വ.പി.വി സുരേന്ദ്രൻ, ചന്ദ്രിക ഉണ്ണികൃഷ്ണൻ, ഇടവട്ടം ജയകുമാർ, ടി.ഡി.സുധാകരൻ, വി.അരവിന്ദൻ, സി.തങ്കച്ചൻ, വിവേക് പ്ലാത്താനത്ത്, യു.ബേബി, ജി.രാജീവ്, പി.സി.തങ്കരാജ്, പ്രീത രാജേഷ്, മോഹൻ.കെ.തോട്ടുപുറം, ടി.ആർ ശശികുമാർ, കെ.എൻ വേണുഗോപാൽ, വൈക്കം ജയൻ എന്നിവർ പ്രസംഗിച്ചു.