seminar

തലയോലപ്പറമ്പ് . കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ ഇന്ന് നാഷണൽ സെമിനാർ നടക്കും. വിഖ്യാത ഇംഗ്ലീഷ് കവി ടി എസ്.എലിയ​റ്റിന്റെ 'ദി വേസ്​റ്റ് ലാന്റ് ' എന്ന കവിതയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് സെമിനാർ. ഇംഗ്ലീഷ് വിഭാഗവും ഐ ക്യൂ എ സിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേ​റ്റംഗം ആർ അനിത ഉദ്ഘാടനം നിർവഹിക്കും. പ്രിൻസിപ്പൾ സി എം കുസുമൻ അദ്ധ്യക്ഷത വഹിക്കും. കാസർകോട് കേന്ദ്ര സർവകലാശാല പ്രൊഫസർ ഇഫ്ത്തിക്കർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. കേരളത്തിന്റെ വിവിധ കോളേജുകളിൽ നിന്ന് അദ്ധ്യാപകരും ഗവേഷകരും പി ജി വിദ്യാർത്ഥികളുമടക്കം നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.