വൈക്കം : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റിവരുന്ന തൊഴിലാളികൾ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് അറിയിച്ചു. നിലവിൽ പെൻഷൻ കൈപ്പറ്റുന്ന എല്ലാ പെൻഷൻകാരും ആധാർ അനുബന്ധ രേഖകൾ സമർപ്പിക്കണം. ഇതുവരെ ഹാജരാക്കാത്തവർ 15ന് മുൻപായി ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് , ക്ഷേമനിധി പാസ്സ് ബുക്ക് / പെൻഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ ഫോൺ നമ്പർ സഹിതം
നേരിട്ടോ തപാൽ വഴിയോ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വൈക്കം സബ് ഓഫീസിൽ എത്തിക്കണം. രേഖകൾ ഹാജരാക്കാതിരുന്നാൽ തുടർന്ന് മസ്റ്ററിംഗിന് സാങ്കേതിക തടസം നേരിടാനും അതുവഴി പെൻഷൻ തടസപ്പെടാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ സമയക്രമം പാലിക്കണം. പെൻഷൻ വാങ്ങുന്നവർ നേരിട്ട് ഹാജരാകേണ്ടതില്ല.