മുണ്ടക്കയം: കോരുത്തോട് സി.കെ.എം ഇ.എം സ്കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, സെമിനാർ, യോഗം എന്നിവ നടത്തി. എക്സൈസ് വനിതാ സിവിൽ ഓഫീസർ പി.കെ.നയന ലഹരിവിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പി.ടി.എ യോഗം സ്കൂൾ മാനേജർ എം.എസ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.എം. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ ഷാജി, സെക്രട്ടറി അനീഷ് മുടന്തിയാനിയിൽ, പ്രിൻസിപ്പൽ അനിത ഷാജി, വൈസ് പ്രിൻസിപ്പൽ രജനി രാമചന്ദൻ, സ്റ്റാഫ് സെക്രട്ടറി ഉഷ സജി, പി.ആർ. സെമിന, മായ സുരേഷ്, പി.ടി.എ കമ്മിറ്റി അംഗം അജിത സുനിൽ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.എം.ഷാജി, സിവിൽ ഓഫീസർ വിഷ്ണു ആർ നായർ എന്നിവർ പ്രസംഗിച്ചു.