
പാലാ . ഇരട്ടകളുടെ മികവിൽ കാണക്കാരി കല്ലാറ്റ് വീട്ടിലേക്കെത്തിയത് മൂന്നു മെഡലുകൾ. ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ആജൽ പയസ്, ആഷൽ പയസ് സഹോദരിമാരാണ് ജില്ലാ കായികമേളയിൽ മികച്ച നേട്ടം കൊയ്തത്. സീനിയർ വിഭാഗത്തിൽ മത്സരിച്ച ആഷൽ പോൾവോൾട്ടിൽ സ്വർണം നേടിയപ്പോൾ ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആജൽ ഹൈജമ്പിലും പോൾവോൾട്ടിലും വെള്ളി നേടി. പ്രായം ഒന്നാണെങ്കിലും മുതിർന്ന വിഭാഗത്തിൽ മത്സരിക്കാം എന്നതിനാലാണ് ആഷൽ സീനിയറായി മത്സരിച്ചത്. ഇരുവരും രണ്ട് മാസം കൊണ്ടാണ് പോൾവോൾട്ട് പരിശീലച്ചതെന്നതും മികവാണ്. സ്കൂളിലെ കായികാദ്ധ്യാപകനായ ജൂലിയസ് ജെ മലയാനിക്ക് കീഴിലായിരുന്നു പരിശീലനം.
പയസ് - ജോമോൾ ദമ്പതികളുടെ മക്കളാണ്. സഹോദരൻ : ജോയൽ.