കോട്ടയം : കോട്ടയം നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം 14 മുതൽ 17 വരെ നടക്കും. ഇതോടനുബന്ധിച്ചുള്ള കലാമത്സരങ്ങൾ 14,15 തീയതികളിൽ മാമ്മൻ മാപ്പിള ഹാളിലും കായിക മത്സരങ്ങൾ 16,17 തീയതികളിൽ നെഹ്‌റു സ്റ്റേഡിയത്തിലും നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 10 ന് വൈകിട്ട് 5 ന് മുൻപായി നഗരസഭ കൗൺസിൽ സെക്ഷനിൽ പേര് രജിസ്റ്റർ ചെയ്യണം. അപേക്ഷാ ഫോം കൗൺസിൽ സെക്ഷനിൽ നിന്ന് ലഭിക്കുമെന്ന് വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ അറിയിച്ചു.