kar

കോട്ടയം . 21 മുതൽ 27 വരെ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിക്കുന്ന ചൈതന്യ കാർഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് നിർമ്മാണം പൂർത്തീകരിക്കേണ്ട പ്രദർശന വിപണന സ്റ്റാളുകളുടെ പന്തൽ കാൽനാട്ടുകർമ്മം നടന്നു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ പന്തൽ കാൽനാട്ട് കർമ്മം തോമസ് ചാഴികാടൻ എം പി നിർവ്വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ പെരുമാനൂർ, കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ ബ്രസൻ ഒഴുങ്ങാലിൽ, കെഎസ്എസ്എസ് സന്നദ്ധ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു