
പാലാ . അച്ഛന്റെ പരിശീലനത്തിൽ മകൻ ഓടി നേടിയത് സ്വർണം. ആൺകുട്ടികളുടെ ജൂനിയർ 400 മീറ്റർ ഓട്ടത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ജോയൽ മാത്യു സ്വർണം നേടുമ്പോൾ പിതാവ് ജോഷിയ്ക്കും ഇരട്ടി ആവേശം. ഇതേ സ്കൂളിലെ കായികാദ്ധ്യാപകനാണ് ജോഷി. അച്ഛന്റെ കീഴിൽ നാലു വർഷമായി പരിശീലനം നടത്തുന്നു. 52 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കൂടിയാണ് ജോഷി. സ്കൂളിൽ 21 വർഷമായി കായികാദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഭാര്യ : സോജിനി.